ഡി‍ജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന പരാതി: സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് ഡിജിപിക്ക് പരാതി നൽകിയതിനെ തുർന്ന് നടുറോഡിൽ ച്ച് മർദിച്ചെന്നാണ് ഗവാസ്ക്കറുടെ പരാതി

Orthodox church, orthodox church catholicos election, orthodox church catholicos election Kerala high court, high court, Catholicos, Catholica, ഓർത്തഡോക്സ്, ഓർത്തഡോക്സ് സഭ, കാതോലിക്കാ, കാതോലിക്കാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, ഹൈക്കോടതിയിൽ ഹർജി, kerala news, latest news, indian express malayalam, ie malayalam

കൊച്ചി: മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ സുധേഷ് കുമാറിൻ്റെ മകൾ സ്നിഗ്ദ കുമാർ മർദിച്ചെന്ന പരാതിയിൽ കരട് അന്വേഷണ റിപ്പോർട് വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പൊലീസ് ഡ്രൈവർ ഗവാസ്ക്കർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് കെ. ഹരിപാലിൻ്റെ ഉത്തരവ്.

സ്നിഗ്ദ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് ഡിജിപിക്ക് പരാതി നൽകിയതിനെ തുർന്ന് നടുറോഡിൽ വച്ച് മർദിച്ചെന്നാണ് ഗവാസ്ക്കറുടെ പരാതി. ഗവാസ്ക്കർക്കെതിരെ സ്നിഗ്ദയും പരാതി നൽകിയിട്ടുണ്ട്. കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള സൂധേഷ് കുമാറിൻ്റെ സ്വാധീനം മൂലം അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം സമർപ്പിക്കുന്നില്ലന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണം പൂർത്തിയാക്കി കരട് റിപോർട് നിയമോപദേശത്തിന് സമർപ്പിച്ചിരിക്കുകയാണെന്നും മൂന്നു വർഷം കഴിഞ്ഞിട്ടും നടപടിയില്ലന്നും ഹർജിയിൽ പറയുന്നു. 2018 ജുണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Also Read: പഴയ വാഹനം പൊളിച്ചാൽ പുതിയതിന് നികുതി ഇളവ്, 25 ശതമാനം വരെ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Senior police officer sudhesh kumar kerala high court government

Next Story
സംസ്ഥാനത്ത് 12,288 പേര്‍ക്ക് കോവിഡ്; ആശങ്കയായി മരണസംഖ്യcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com