/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ സുധേഷ് കുമാറിൻ്റെ മകൾ സ്നിഗ്ദ കുമാർ മർദിച്ചെന്ന പരാതിയിൽ കരട് അന്വേഷണ റിപ്പോർട് വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പൊലീസ് ഡ്രൈവർ ഗവാസ്ക്കർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് കെ. ഹരിപാലിൻ്റെ ഉത്തരവ്.
സ്നിഗ്ദ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് ഡിജിപിക്ക് പരാതി നൽകിയതിനെ തുർന്ന് നടുറോഡിൽ വച്ച് മർദിച്ചെന്നാണ് ഗവാസ്ക്കറുടെ പരാതി. ഗവാസ്ക്കർക്കെതിരെ സ്നിഗ്ദയും പരാതി നൽകിയിട്ടുണ്ട്. കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള സൂധേഷ് കുമാറിൻ്റെ സ്വാധീനം മൂലം അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം സമർപ്പിക്കുന്നില്ലന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണം പൂർത്തിയാക്കി കരട് റിപോർട് നിയമോപദേശത്തിന് സമർപ്പിച്ചിരിക്കുകയാണെന്നും മൂന്നു വർഷം കഴിഞ്ഞിട്ടും നടപടിയില്ലന്നും ഹർജിയിൽ പറയുന്നു. 2018 ജുണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Also Read: പഴയ വാഹനം പൊളിച്ചാൽ പുതിയതിന് നികുതി ഇളവ്, 25 ശതമാനം വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us