തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്നു സന്തോഷ് ബാലകൃഷ്ണന് അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.
ശനിയാഴ്ച രാവിലെയാണ് ശരീരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
മൃതദേഹം 5.45 മുതൽ 6.20 വരെ അമ്യത ടിവിയുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.
സൂര്യ ടിവിയുടെ വാര്‍ത്താ വിഭാഗത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം, കൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ നാല് വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു.