രാമപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ (59) അന്തരിച്ചു. രാമപുരം അമനകര മനയില്‍ പരേതനായ എന്‍. സുകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തര്‍ജനത്തിന്റെയും മകനാണ്. ഹൃദയസ്തംഭനത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു  അന്ത്യം.

ഇക്കണോമിക് ടൈംസിൽനിന്ന് 24 വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞവർഷം ഫെബ്രുവരിയിലാണു വിരമിച്ചത്. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ്  സ്റ്റഡീസിൽനിന്ന് ഇക്കണോമിക്സിൽ എംഫിൽ നേടിയ സനന്ദകുമാര്‍ ഡെക്കാന്‍ ഹെറാള്‍ഡ്, പിടിഐ എന്നീ മാധ്യമസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഷെര്‍ളി. മകന്‍: തരുണ്‍. സഹോദരങ്ങള്‍: ശാലിനി, സീമ. സംസ്‌കാരം ഇന്ന്  ഉച്ചയ്ക്കു രണ്ടിനു രാമപുരത്തെ വീട്ടുവളപ്പില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.