തിരുവനന്തപുരം: ‘ദി ഹിന്ദു’ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ എന്‍ ജ്യോതിഷ് നായര്‍ (എൻ ജെ നായർ) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിലേക്ക് കൊണ്ടു വരും കൊണ്ട് വരുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. രണ്ടു മണിയ്ക്കാണ് സംസ്ക്കാരം.

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എൻ.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊർജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാർത്തകളും വിശകലനകളും വായനക്കാർക്ക് നൽകി.

വിവാദങ്ങൾക്ക് പിറകെ പോകാൻ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകൾ ഉപയോഗിച്ച എൻ.ജെ.നായർ, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകർക്കും സുപരിചിതനായിരുന്നു. പത്രപ്രവർത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എൻ. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ദു:ഖാർത്തരായ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും സുഹൃത്തുകളെയും അദ്ദേഹം അനുശോചനം അറിയിച്ചു.

ഭാര്യ: സുമം വി.കുറുപ്പ്
മക്കൾ: സിദ്ധാർഥ് ജെ നായർ, ഗൌതം ജെ കുറുപ്പ്

കൂടുതല്‍ കേരള വാര്‍ത്തകള്‍ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.