കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അസ്സയിന്‍ കാരന്തൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. കാരന്തൂരിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞു വീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം വൈകിട്ട് 7.30 ന് കാരന്തൂര്‍ ജുമാ മസ്ജിദില്‍ വച്ചാണ്.
മാധ്യമം ദിന പത്രത്തിന്റെ മുന്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. മാധ്യമത്തിന്റെ തുടക്ക കാലഘട്ടം മുതല്‍ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ തത്സമയം സായാഹ്ന പത്രത്തിന്റെ എഡിറ്ററാണ്. ഭാര്യ ശരീഫ. തൗസിഫ്, ആയിശ സന, ലിൻത് ഫാത്തിമ എന്നിവരാണ് മക്കള്‍.
Also Read: ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റ്; നിയമസഭയെ അവഹേളിച്ചു: സതീശന്‍