Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിൽ ചേർന്നേക്കും

ഇദ്ദേഹം കോൺഗ്രസ് ലോക്സഭകക്ഷി നേതൃസ്ഥാനം പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട്

kamalnadh, congress leader, bjp, congress, senior congress leader joins bjp, Kamalnadh joins bjp

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി കമൽനാഥും ബിജെപിയിലേക്കെന്ന് സൂചന. അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ നിന്നുള്ള നേതാവായ ഇദ്ദേഹത്തിന് കോൺഗ്രസിൽ വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതികൾക്കിടയിലാണ് ബിജെപി സംസ്ഥാന നേതൃത്വം തങ്ങളുടെ കൂടെ കൂട്ടാനുള്ള ചരടുവലികൾ നടത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവവരാജ് സിംഗ് ചൗഹാന്റെ കരുനീക്കങ്ങളാണ് കമൽനാഥിനനെ പാർട്ടിയിലേക്ക് അടുപ്പിച്ചത്. കമൽനാഥിന് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകണമെന്ന ആവശ്യം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് ശിവരാജ് സിംഗ് ചൗഹാന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. മധ്യപ്രദേശിൽ ആകെ 29 എംപിമാരുള്ളതിൽ രണ്ടു പേർ മാത്രമാണ് കോൺഗ്രസിൽ നിന്നുള്ളത്. കമൽനാഥിന് പുറമേ ജ്യോതിരാദിത്യ സിന്ധ്യയാണ് എംപി സ്ഥാനത്തുള്ളത്.

കോൺഗ്രസസിന്റെ ലോക്സഭ കക്ഷി നേതൃസ്ഥാനം കമൽനാഥ് പ്രതീക്ഷിച്ചിരുന്നതായും, ഇത് മല്ലികാർജുൻ ഗാർഖെയ്ക്ക് നൽകിയതിൽ ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും വാർത്തകളുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം മല്ലികാർജുൻ ഗാർഖെയ്ക്ക് നൽകിയപ്പോഴും ലോക്സഭ നേതൃ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുമെന്ന് കമൽനാഥ് കരുതിയിരുന്നുവത്രേ.

സംസ്ഥാനത്ത് വിപുലമായ കൺവൻഷൻ നടത്തി കമൽനാഥിന്റെ പ്രവേശനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനം വിപുലമാക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Senior congress leader kamalnadh joins bjp reports

Next Story
‘നടന്നത് കുരിശ് പൊളിക്കല്‍ നാടകം’; മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്നും രമേശ് ചെന്നിത്തലramesh chennithala, budget
The moderation of comments is automated and not cleared manually by malayalam.indianexpress.com