രാഷ്ട്രപതിയുടെ നാവിക സേന പുരസ്കാരം മലയാളി നവിക ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിക്ക്. കൃത്യ നിർവഹണത്തിലെ അർപ്പണ മനോഭാവത്തിനാണ് പുരസ്കാരം. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. നാവിക സേനയിൽ ലഫ്റ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിനിടെ പരിക്കേറ്റ് അദ്ദേഹം മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു.

തൃശ്ശൂരിൽ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ. പ്രളയകാലത്ത് ഗരുഡ് കമാൻഡോകളുടെ ഒരു സംഘം തൃശ്ശൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.