ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ പ്രവേശവുമായി ബന്ധപ്പെട്ട നിർണായക കേസുകൾ ഇന്ന് കോടതിക്ക് മുന്നിൽ. പ്രവേശ നടപടി നീട്ടണമെന്ന സർക്കാരിന്റെ ഹർജിയും11 ലക്ഷം കുറക്കണമെന്ന പുനപരിശോധനാ ഹരജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഫീസ് നിർണയം സംബന്ധിച്ച കേസിൽ ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. എം ഇ എസിന്റെ ഹരജിയും ഇന്ന് സുപ്രിം കോടതി പരിഗണിക്കും.

ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി നി​ർ​ണ​യി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ ഏ​കീ​കൃ​ത ഫീ​സി​നെ ചോ​ദ്യം​ചെ​യ്​​ത്​ സ്വാ​ശ്ര​യ മാ​നേ​ജ്​​മെന്റു​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാണ് ഹൈക്കോട​തി ഇന്ന് അ​ന്തി​മ വി​ധി​പ​റ​യും. അ​ഞ്ചു ല​ക്ഷം രൂ​പ ഏ​കീ​കൃ​ത ഫീ​സ്​ നി​ശ്ച​യി​ച്ച ന​ട​പ​ടി നേ​ര​ത്തെ ശ​രി​വെ​ക്കു​ക​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും കോ​ട​തി ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തി​നെ ചോ​ദ്യം​ചെ​യ്​​ത്​ കോ​ഴി​ക്കോ​ട്​ കെ.​എം.​സി.​ടി, എ​റ​ണാ​കു​ളം ശ്രീ​നാ​രാ​യ​ണ കോ​ള​ജു​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 11 ല​ക്ഷം രൂ​പ വ​രെ ഫീ​സ്​ ഈ​ടാ​ക്കാ​ൻ ​കോ​ള​ജു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ സു​പ്രീം​കോ​ട​തി, ​കേ​സ്​ ഉ​ട​ൻ തീ​ർ​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന്​ ഫീ​സ്​ ഉ​യ​ർ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കും. മെ​റി​റ്റ്​ ഉ​ണ്ടാ​യാ​ലും ഉ​യ​ർ​ന്ന ഫീ​സ്​ കാ​ര​ണം ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രും. കേ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളും ക​ക്ഷി​ചേ​രു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​റി​നും തി​ങ്ക​ളാ​ഴ്​​ച​യി​ലെ ​ഹൈ​കോ​ട​തി വി​ധി നി​ർ​ണാ​യ​ക​മാ​ണ്. സ്വാ​ശ്ര​യ പ്ര​വേ​ശ​നം കു​ത്ത​ഴി​ഞ്ഞ​തി​ന്​ പ​ഴി​കേ​ട്ട സ​ർ​ക്കാ​റി​ന്​ ഫീ​സ്​ അ​ഞ്ചു​ല​ക്ഷ​ത്തി​ൽ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വ​ൻ തി​രി​ച്ച​ടി​യാ​കും.

നാലുതരം ഫീസ് ഘടനയിൽ പ്രവേശനത്തിനായി ഒപ്പിട്ട കരാറിലെ ചില വ്യവസ്​ഥകൾ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പെരിന്തൽമണ്ണ എംഇഎസ്​, കാരക്കോണം സിഎസ്​​ഐ മെഡിക്കൽ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്​. ​ഈ കേസും ഇന്നു പരിഗണിക്കുമെന്നാണു വിവരം. കഴിഞ്ഞ വർഷത്തെ അതേ പ്രവേശന കരാർ പിന്തുടർന്നാണ് ഈ രണ്ടു കോളജുകളും സർക്കാരുമായി ഒപ്പിട്ടത്​. വ്യവസ്​ഥകൾ റദ്ദാക്കിയതോടെ കരാറിൽനിന്നു പിൻമാറുകയാണെന്ന് അവർ സർക്കാരിനു കത്തു നൽകി. ഈ രണ്ടു​ കോളജുകളിലേക്കും അലോട്​മെന്റ് നടത്തിയിട്ടില്ല.

സർക്കാരുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ നിലനിർത്തണമെന്നാണ് എംഇഎസ് സുപ്രിം കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. 35% സീറ്റിലെ ഫീസ് കുറച്ചതുൾപ്പെടെ വ്യവസ്ഥകൾ നില നിർത്തി കരാറുമായി മുന്നോട്ടു പോകാനാണ് എംഇഎസിന്റെ ശ്രമം. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ട ഏതാനും സ്വാശ്രയ മെഡിക്കൽ കോളജുകളും കോടതിയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ