/indian-express-malayalam/media/media_files/uploads/2018/02/Sitaram-Yechuri.jpg)
ന്യൂഡല്‍ഹി: പന്തീരാങ്കാവില്‍ രണ്ടു യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎ. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോഴിക്കോട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്‌ത് യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയിൽ പറയുന്നു.
Read Also: Horoscope Today November 04, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമം പാസാക്കുമ്പോൾ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎമ്മാണ്. കോഴിക്കോട്ടെ സംഭവത്തിൽ യുഎപിഎ ചുമത്താനിടയായത് സംബന്ധിച്ചു പൊലീസ് അധികൃതരില്‍ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് സിപിഎം പ്രസ്‌താവനയിൽ പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ് യുഎപിഎ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്‌തത്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിയ്‌ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.
മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ കൈവശം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും പറഞ്ഞിരുന്നു. അതേസമയം, അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിയെ നിശിതമായി എതിര്‍ക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.
യുഎപിഎ ചുമത്തുന്നതിനെ ഇടതുപക്ഷം ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യം സര്‍ക്കാരിനോട് ഇടതുപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അതിനനുസരിച്ച നിലപാട് സ്വീകരിക്കും. ഒരിക്കലും യുഎപിഎയെ സര്‍ക്കാര്‍ അനുകൂലിക്കില്ല. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിത നിലപാടാണ് യുഎപിഎയെ എതിര്‍ക്കുക എന്നുള്ളത്. ആ പ്രഖ്യാപിത നിലപാടിനു വിഭിന്നമായാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യുഎപിഎ ചുമത്താതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us