രാജ്യദ്രോഹ കേസ് റദ്ദാക്കിയില്ല, അന്വേഷണത്തിന് കൂടുതൽ സമയം; ഐഷയുടെ ഹർജിയിൽ ഹൈക്കോടതി

സംരക്ഷണം ലഭിക്കാവുന്ന പ്രസ്താവനയല്ല ഐഷയുടേതെന്നും ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു

കൊച്ചി: ‘ബയോ വെപ്പൺ’ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താനയുടെ ഹർജിയിൽ ഇടക്കാല ഉത്തരവില്ല. കേസിലെ തുടർനടപടികൾ തടയണമെന്ന ആവശ്യത്തിലും കേരള ഹൈക്കോടതി ഇടപെട്ടില്ല.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസിന് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്തി അറിയിക്കാന്‍ കവരത്തി പൊലീസിന് കോടതി നിര്‍ദേശം നൽകി.

സംരക്ഷണം ലഭിക്കാവുന്ന പ്രസ്താവനയല്ല ഐഷയുടേതെന്നും ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴി വച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്. ഈ പശ്ചാത്തലങ്ങളില്‍ കേസ് നിലനില്‍ക്കില്ലെന്നും ഐഷയുടെ ഹര്‍ജിയില്‍ പറയുന്നു.

Also Read: രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല; ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sedition case aisha sultana lakshadweep kerala high court

Next Story
പെട്രോള്‍ വില വര്‍ധനവ് തുടരുന്നു, ഇന്നും കൂട്ടിPetrol, Diesel
The moderation of comments is automated and not cleared manually by malayalam.indianexpress.com