Latest News

രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല; ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്

Aisha Sultana, Lakshadweep
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐഷ ലക്ഷദ്വീപ്

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി. ഐഷയുടെ മുൻകൂർ ജാമ്യം കോടതി സ്ഥിരപ്പെടുത്തി. അറസ്റ്റ് ചെയ്താൽ അൻപതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലും വിട്ടയയ്ക്കണം. നേരത്തെ ഒരാഴ്ചത്തേക്ക് കോടതി ഐഷയ്ക്കു ജാമ്യം അനുവദിച്ചിരുന്നു.

പരാമർശം സമൂഹത്തിൽ സംഘർഷത്തിന് വഴിവച്ചതായോ ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷത്തിനോ അകൽച്ചയ്‌ക്കോ കാരണമായതായി കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഹർജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നില്ലന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജസ്റ്റിസ് അശോക് മേനോൻ ഉത്തരവിൽ പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ഇളവ് ചെയ്തതോടെ ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചെന്നായിരുന്നു ഐഷയുടെ ആരോപണം.

സംഭവത്തില്‍ കവരത്തി പൊലീസ് ഐഷയെ മൂന്നു തവണ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി പത്ത് മണിക്കൂറിലധികം സമയം ഐഷയെ ചോദ്യം ചെയ്തു.

“എല്ലാം കഴിഞ്ഞു. എനിക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്ന് പറഞ്ഞു”, നാളെ അല്ലെങ്കില്‍ മറ്റന്നാൾ താന്‍ കൊച്ചിയില്‍ എത്തുമെന്ന് വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം ഐഷ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: ഐഷ സുൽത്താനയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; അറസ്റ്റില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sedition case aisha sultana granted bail by high court

Next Story
Kerala Lottery Sthree Sakthi SS 259 Result: സ്ത്രീശക്തി SS-259 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery,കേരള ഭാഗ്യക്കുറി, kerala lottery result today, കേരള ഭാഗ്യക്കുറി ലോട്ടറി ഫലം, kerala lottery results, sthree sakthi lottery, സ്ത്രീശക്തി ഭാഗ്യക്കുറി, Sthree Sakthi SS 256, സ്ത്രീശക്തി SS 256, Sthree Sakthi SS 256 draw date, സ്ത്രീശക്തി SS 256 നറുക്കെടുപ്പ് തിയതി, akshaya lottery, akshaya lottery result, karunya lottery, karunya lottery result, nirmal lottery, nirmal lottery result, win win lottery, win win lottery result, bhagy mithra lottery, bhagy mithra lottery draw date, christmas new year bumper lottery, christmas new year bumper lottery draw date, christmas new year bumper lottery ticket price, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com