Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഐഷ സുൽത്താനയുടെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമെന്ന് ലക്ഷദ്വീപ് ഭരണകൂടം

മുൻകൂർ ജാമൃഹർജിയെ എതിർത്താണ് കേന്ദ്ര സർക്കാരും ദ്വീപ് ഭരണകൂടവും നിലപാടറിയിച്ചത്

Aisha Sultana, Lakshadweep
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐഷ ലക്ഷദ്വീപ്

കൊച്ചി: ലക്ഷദ്വീപ് സ്വദേശിനിയായ സംവിധായക ഐഷ സുൽത്താനയുടെ ചാനൽ ചർച്ചയിലെ പരാമർശം പ്രഥമദൃഷ്ട്യാ രാജ്യത്തിൻ്റെ അഖണ്ഡതക്ക് ദോഷകരമാണന്ന് ലക്ഷദ്വീപ് ഭരണകൂടം. സംവിധായകയുടെ മുൻകൂർ ജാമൃഹർജിയെ എതിർത്താണ് കേന്ദ്ര സർക്കാരും ദ്വീപ് ഭരണകൂടവും നിലപാടറിയിച്ചത്.

ലക്ഷദ്വീപിൽ സമീപകാലത്തുണ്ടായ കോവിഡ് വ്യാപനത്തെക്കുറിച്ച് പരാമർശിക്കവേ “കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ പ്രയോഗിച്ച ജൈവായുധം,” എന്ന പരാമർശം ഐഷ നടത്തിയിരുന്നു. ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളെ വിമർശിച്ചായിരുന്നു പരാമർശം.

‘കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ പ്രയോഗിച്ച ജൈവായുധമാണ് കോവിഡ്,’ എന്ന പ്രതിയുടെ പരാമർശം അടിസ്ഥാന രഹിതവും ഗുരുതര പ്രത്യാ ഖാതം ഉണ്ടാക്കുന്നതുമാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ അഭിപ്രായപ്പെട്ടു.

Read More: ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: വിശദീകരണം തേടി ഹൈക്കോടതി

“ചൈന മറ്റ് രാജ്യങ്ങൾക്കെതിരെ കോ വിഡ് ഒരു ജൈവായുധമായി പ്രയോഗിച്ചുവെന്ന ആരോപണം ലക്ഷദ്വീപിൻ്റെ കാര്യത്തിൽ കേന്ദ്രം നടപ്പാക്കിയെന്ന് നടി ചർച്ചയിൽ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത മറ്റാരാൾ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടും പ്രതി വഴങ്ങിയില്ല. ആരോപണത്തിൻ്റെ ഗൗരവം ചാനൽ അവതാരകൻ ചുണ്ടിക്കാണിച്ചിട്ടും പരാമർശത്തിൽ ഉറച്ചു നിന്ന പ്രതി പ്രത്യാഘാതം എന്തായാലും നേരിടാൻ തയാറാണെന്ന നിലപാടാണ് സ്വീകരിച്ചത്,” ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

“പ്രതിയുടെ ആരോപണം ദ്വീപിലെ ജനങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനോടുള്ള വെറുപ്പിനും പൊതു സമാധന ലംഘനത്തിനും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യദ്രോഹത്തിന് കേസെടുത്തത്. പരാമർശത്തിൽ പ്രതി പിന്നീട് ഖേദം പ്രകടിപ്പിച്ചത് കുറ്റം സമ്മതിച്ചതിന് തെളിവാണ്,” സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

Read More: ലക്ഷദ്വീപിൽ പൂർണ ബീഫ് നിരോധനത്തിനാണോ ഉദ്ദേശിക്കുന്നത്: കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

ഖേദപ്രകടനം നിയമനടപടികളിൽ നിന്ന് രക്ഷപെടാൻ ഉദ്ദേശിച്ചുള്ളതാണന്നും മാപ്പ് പറഞ്ഞതുകൊണ്ട് ചെയ്ത കുറ്റം ഒഴിവാവില്ലന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്നും ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥൻ ഉദ്ദേശിച്ചിട്ടില്ലന്നും അറസ്റ്റ് ചെയ്യുമെന്നത് ആശങ്ക മാത്രമാണന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഐഷ സുൽത്താനയുടെ ജാമ്യഹർജി കോടതി നാളെ പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sedition case against aisha sultana lakshadweep administrations response on kerala high court

Next Story
13,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 147 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com