പമ്പ: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു.  വടശേരിക്കരയിൽ വച്ച് ഇന്ന് രാവിലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റ് മൂന്ന് പേർക്കൊപ്പമാണ് ശോഭ സുരേന്ദ്രൻ വടശേരിക്കരയിലെത്തിയത്. പമ്പയിലെത്തി പ്രതിഷേധിക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് ഇത് തടഞ്ഞു.

ഇന്നലെയും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റടക്കം നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രാഹുൽ ഈശ്വറിനെ ഇന്നലെ കോടതി റിമാന്റ് ചെയ്തിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റു ചെയ്തത്.  രാഹുല്‍ ഈശ്വറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്നു രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുലിനെ ഹാജരാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ