/indian-express-malayalam/media/media_files/uploads/2023/09/888.jpg)
24ന് പ്രധാനമന്ത്രി ട്രെയിൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : കേരളത്തിന് ഓണസമ്മാനമായി അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ റണ്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് അഞ്ചു മണിയോടെ ട്രെയില്‍ ട്രയല്‍ റണ്ണിനായി പുറപ്പെട്ടു. കാസള്‍ഗോഡ് വരെയുള്ള യാത്രയില്‍ എട്ട് സ്‌റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
.വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വീസ്.ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേ ഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ എട്ട് കോച്ചുകളുണ്ട്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് 26ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമം ആയിട്ടുണ്ട്.
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് യാത്ര തിരിച്ച് ആലപ്പുഴ വഴി ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരത്തും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശ്ശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
മടക്ക ട്രെയിൻ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടും. തുടർന്ന് രാത്രി 11.55ന് കാസർഗോഡ് എത്തുന്ന വിധത്തിലാണ് സമയവും റൂട്ടും ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശ്ശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർഗോഡ് (രാത്രി 11.55) എന്നിങ്ങനെയാണ് ടൈം ഷെഡ്യൂൾ.
ആഴ്ചയിൽ ആറ് ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർഗോഡിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്. ആഴ്ചയിൽ ഒരു ദിവസം അറ്റകുറ്റപ്പണികൾക്ക് വേണ്ടി സർവീസ് ഒഴിവാക്കും. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയ്ന്‍ പാലക്കാട് ഡിവിഷന് കീഴിലാകും പ്രവര്‍ത്തിക്കുക. ഇപ്പോൾ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കെത്തുന്ന കേരളത്തിലെ ഏക വന്ദേഭാരത് ട്രെയ്ന്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.