ഗോവ: നടൻ സിദ്ദു ആർ.പിളള(27)യെ ഗോവയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ നിർമ്മാതാവ് പി.കെ.ആർ.പിളളയുടെ മകനാണ്. സിദ്ദുവിന്റെ മാതാവ് നാട്ടിൽനിന്നും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ദുൽഖർ സൽമാൻ നായകനായ സെക്കന്റ് ഷോ സിനിമയിൽ വില്ലൻ വേഷത്തിൽ സിദ്ദു അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം നിർമ്മിച്ചത് സിദ്ദുവിന്റെ അച്ഛൻ ആയിരുന്നു. സെക്കന്റ് ഷോയ്ക്കുശേഷം ഏതാനും സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിദ്ദുവിന്റെ മരണത്തിൽ ദുൽഖർ സൽമാൻ അനുശോചനം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.