/indian-express-malayalam/media/media_files/2025/11/28/rahul-makottathil-2025-11-28-16-19-03.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി നാളെ; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി
ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയെത്തിയത്. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Also Read:രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
അതേസമയം, രാഹുൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. വിധി പറയാനായി നാളത്തേക്ക് മാറ്റി. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് നിലവിൽ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.
പരാതി നൽകിയ യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹർജിയിൽ രാഹുൽ പറയുന്നത്. എന്നാൽ പീഡനാരോപണം രാഹുൽ നിഷേധിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും പീഡന പരാതി
ഇതിനുപുറമേ, യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയിൽ പറയുന്നു. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹർജിയിലുണ്ട്.
Read More:സംസ്ഥാനത്ത് മഴ കനത്തു, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us