വയനാട്: ബാണാസുര സാഗര്‍ റിസര്‍വോയറില്‍ അപകടത്തില്‍പെട്ടവരെ ഇതുവരെയും കണ്ടെത്താനായില്ല. നാവികസേനയുടെ സഹായത്തോടെ ഇന്ന് തിരച്ചില്‍ തുടരും. ജില്ലാ കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കാന്പ് ചെയ്യുന്നുണ്ട്. റിസര്‍വോയറിനടുത്തുള്ള തുരുത്തിന് സമീപം ഞായറാഴ്ച്ച രാത്രിയോടെയാണ് അപകടം നടന്നത്.

രാത്രി 11.45ഓടെയാണ് റിസര്‍വോയറില്‍ മീൻ പിടിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി.
കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്.

ഇതില് മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന് പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് കൊട്ടത്തോണികളിലായാണ് ഇവര്‍ ഡാമിലേക്കിറങ്ങിയത്. തോണികള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍പ്പെടുകയായിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ