scorecardresearch

തിരച്ചിലുകൾ വിഫലം; പാലക്കാട് നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

സുഹാന് വേണ്ടി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഫയർ ഫോഴ്‌സ് വീട്ടുപരിസരത്തെ കുളത്തിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു

സുഹാന് വേണ്ടി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഫയർ ഫോഴ്‌സ് വീട്ടുപരിസരത്തെ കുളത്തിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
suhan

സുഹാൻ

പാലക്കാട്: ചിറ്റൂരിൽ നിന്നും ശനിയാഴ്ച കാണാതായ സുഹാൻ എന്ന ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. 21 മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലൊനൊടുവിലാണ് കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

Advertisment

കുട്ടിയെ കാണാതായതിനെ തുടർന്ന് വീടിന് സമീപത്തുള്ള കുളം കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പോലീസും അഗ്നിശമന സേനയും പരിശോധന നടത്തിയിരുന്നു. എന്നാൽ വീട്ടിൽ നിന്ന് ഏകദേശം അരകിലോമീറ്റർ മാറിയുള്ള മറ്റൊരു കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഉടൻ പാലക്കാട് ജില്ലാശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. 

Also Read:പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍; അപ്രതീക്ഷിത നീക്കങ്ങൾ

ശനിയാഴ്ച ഉച്ചയോടെയാണ് സുഹാനെ കാണാതാവുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.

Also Read:മണ്ഡലപൂജയോടെ ഇന്ന് ശബരിമല നടയടയ്ക്കും; തീർഥാടകർക്ക് നിയന്ത്രണം

കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. പിന്നീട് വിവരം ഒന്നും ഉണ്ടായിരുന്നില്ല. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാൻറെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. 

Also Read:പുതുവർഷാഘോഷം; കൂടുതൽ സർവ്വീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

സുഹാൻറെ അമ്മ സ്‌കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്‌കൂളിലെ ഒരു ആവശ്യത്തിനായി പോയ സമയത്താണ് സംഭവം. പിതാവ് അനസ് വിദേശത്താണ്. സംഭവം അറിഞ്ഞ് അനസ് വിദേശത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. 

Read More:തിരുവനന്തപുരത്ത് മേയറായി വി.വി രാജഷ് സ്ഥാനമേറ്റു, കൊച്ചിയിൽ വി.കെ മിനിമോൾ, കൊല്ലത്ത് എ.കെ ഹഫീസ്

Palakkad Missing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: