Cyclone Fani Kerala: തിരുവനന്തപുരം: വലിയതുറ മുതൽ അഞ്ചുതെങ്ങ് വരെയുളള തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം. വലിയതുറയിൽ തീരത്തുണ്ടായിരുന്ന രണ്ടു നിരയിലുള്ള വീടുകൾ പൂർണമായും തകർന്നു. മൂന്നു നിരയിലുള്ള വീടുകളുടെ പകുതിയോളം കടൽക്ഷോഭത്തിൽ തകർന്നിട്ടുണ്ട്. അവ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മേയ് മാസം പകുതിയോടു കൂടി ഇതിലും ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നാണ് തീരദേശ വാസികൾ പറയുന്നത്.

അഞ്ചുതെങ്ങ് തീരപ്രദേശത്തും കടൽക്ഷോഭം ഉണ്ടായിട്ടുണ്ട്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫനി ചുഴലിക്കാറ്റ് തീരത്ത് നിന്ന് അകലുകയാണെങ്കിലും ശക്തമായ കാറ്റും മഴയും കേരള തീരത്ത് ഉണ്ടാകാൻ സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook