/indian-express-malayalam/media/media_files/uploads/2018/10/Abhimanyu-Che.jpg)
കൊച്ചി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ് ഡി പിഐ) യുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. മല്ലു സൈബർ സൈനികർ(എംസിഎസ്) എന്ന ഹാക്കർ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവരുടെ ഒരു കുറിപ്പും വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അക്ഷര മുറ്റത്ത് പാറിപ്പറന്നയെൻ കുഞ്ഞിനെ ആരാണ് കൊന്നിട്ടതെന്ന കവിതയാണ് പശ്ചാത്തലത്തിൽ പാടിക്കൊണ്ടിരിക്കുന്നത്. സഖാവ് അഭിമന്യു ഇപ്പോഴും ജീവിക്കുന്നു എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം എഴുതിയിട്ടുണ്ട്. ഇടത് വശത്ത് മുകളിൽ അഭിമന്യുവിന്റെയും വലതു വശത്ത് മുകളിലായി ചെഗുവേരയുടെയും ചിത്രം ഉണ്ട്.
ചുവന്ന സ്ക്രീനിൽ ഇങ്ങിനെയാണ് എഴുതിയിരിക്കുന്നത്. "എസ്‌ഡിപിഐയുടെ ശ്രദ്ധക്ക്, നിങ്ങളുടെ വെബ്സൈറ്റിൽ ഇന്ത്യയുടെ ദേശീയതയെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കണ്ടതിനാലും, ഒരു നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഭിമന്യു എന്ന യുവാവിനെ രാഷ്ട്രീയ തിമിരം കാരണം അതിക്രൂരമായി കൊന്നുതളളുകയും, കൊലയാളികളുടെ രക്തക്കറ പുരണ്ട ആയുധവും വസ്ത്രങ്ങളും തെളിവുകളും നശിപ്പിച്ച, പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നതിനാലും, നിങ്ങളുടെ തീവ്രവാദി രാഷ്ട്രീയം ഇന്ത്യയിൽ പ്രചരിപ്പിച്ച് പാവം ജനങ്ങളുടെ ഇടയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനാലും ഞങ്ങളുടെ മുദ്ര നിങ്ങളുടെ സൈറ്റിൽ ഞങ്ങൾ പതിപ്പിക്കുന്നു."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.