കോട്ടയം: ഈരാറ്റുപേട്ട സിപിഎമ്മിൽ അച്ചടക്ക നടപടി. ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി. നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ എസ്‌ഡിപിഐ പിന്തുണ സ്വീകരിച്ചതിനാണ് നടപടി.
ഈരാറ്റുപേട്ടയില്‍ എസ്‌ഡിപിഐ പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്.
എസ്‌ഡിപിഐ പിന്തുണയില്ലാതെ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായെന്നാണ് വിലയിരുത്തല്‍. ഇത് എസ്‌ഡിപിഐ സിപിഎം കൂട്ടുകെട്ടിന്റെ സൂചനയാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇതൊക്കെയാണ് നടപടിക്ക് കാരണമെന്നാണ് വിവരം.
Also Read: പി.ടിക്ക് യാത്രാമൊഴി; വിലാപയാത്രയായി മൃതദേഹം കൊച്ചിയിലേക്ക്, സംസ്‍കാരം വൈകുന്നേരം