ആലപ്പുഴ: എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മണ്ണഞ്ചേരിയില്‍ വച്ച് ഷാന്‍ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഡാലോചനയില്‍ പങ്കാളികളായ രണ്ട് പേരാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്മണി സ്വദേശി കൊച്ചുകുട്ടന് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
ഷാന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമി സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ ആദ്യ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
നിലവില്‍ മൃതദേഹം കൊച്ചിയിലെ ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലെത്തിക്കും. കൊലപാതകത്തിന് പിന്നില്‍ ആര് എസ് എസ് ആണെന്ന് എസ് ഡി പി ഐ ജില്ലാ നേതൃത്വം ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാന്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി നേതൃത്വത്തിലായിരുന്നു സംഭവ സ്ഥലത്ത് പരിശോധന നടന്നത്.
Also Read: സുവർണ്ണ ക്ഷേത്രത്തിൽ ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി