മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പു കേസില്‍ കസ്റ്റഡിയില്‍ ഉള്ള തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. വോട്ടുകളില്‍ കൃത്രിമത്വം നടന്നോയെന്നറിയാന്‍ പരിശോധന നടത്താന്‍ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 1.30നാണ് ബാലറ്റുകള്‍ പരിശോധിക്കുക.
തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും, ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായി എന്ന് റിട്ടേണിങ് ഓഫീസറായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പോസ്റ്റല്‍ വോട്ടില്‍ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫയുടെ വാദം. 38 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.