ആലുവ: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുമായുള്ള ആദ്യ തീവണ്ടി വെള്ളിയാഴ്ച രാത്രി 10 മണിക്ക് എറണാകുളം ജില്ലയിൽ നിന്നും ഒഡീഷയിലെ ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു.

1,140 പേരാണ് ആലുവ റെയിൽ‌വേ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ബാച്ചിൽ യാത്രയായത്.

രാത്രി 7 മണിയോടെയാണ് ആദ്യത്തെ ബാച്ച് തൊഴിലാളികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മന്ത്രിയും ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അവരെ ഭക്ഷണവുമായി സ്വാഗതം ചെയ്യുകയും അവരുടെ മെഡിക്കൽ ക്രെഡൻഷ്യലുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

ആദ്യ ബാച്ചിൽ കയറാൻ കഴിയാത്തവർക്ക് വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നടപടികളുടെ കൃത്യമായ നടത്തിപ്പിനായി പോലീസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘത്തെ ആലുവ റെയിൽ‌വേ സ്റ്റേഷനിൽ വിന്യസിച്ചിരുന്നു.

ട്രെയിനിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി സന്നദ്ധപ്രവർത്തകർ റൊട്ടി, വാഴപ്പഴം, വെള്ളം എന്നിവ പായ്ക്ക് ചെയ്തു നൽകി.

ചുമ, ജലദോഷം, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിച്ച്, ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ നൽകിയാണ് തൊഴിലാളികളെ യാത്രയയച്ചത്.

ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കായുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും റെയിൽവേ ഒരുക്കിയിട്ടുണ്ട്. ക്വാറന്റൈൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കാൻ കേരളത്തിൽ നേരത്തെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.

Migrant Workers, അതിഥി തൊഴിലാളികൾ, Kerala, അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം, Lock Down, അടച്ചുപൂട്ടൽ, IE Malayalam, ഐഇ മലയാളം

രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രമേ അതിഥി തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകാവൂ എന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ നടപടികൾ.

അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കുന്നത് സർക്കാരാണ്. യാത്രികരിൽ നിന്നും യാതൊരു തുകയും ഈടാക്കുന്നില്ല.

ആലുവയില്‍ നിന്ന് ഭുബനേശ്വറിലേയ്ക്ക് പുറപ്പെട്ട ട്രെയിനില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവും ഒഡീഷയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളില്‍ നിന്നുളളവരാണ്.

കണ്ടഹാമല്‍ (359 പേര്‍), കേന്ദ്രപാറ (274), ഗഞ്ചാം (130), ഭദ്രക് (92), കിയോഞ്ജിര്‍ഹാര്‍ (87), ജാജ്പൂര്‍ (40), ബാലസോര്‍ (20), റായഗഡ (18), പുരി (17), കട്ടക് (16), നായഗഢ് (10), ജഗത്സിംഗ്പൂര്‍ (8), ബൗദ്ധ് (6), ഖോര്‍ധ (5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍ (3), രംഗനാല്‍ (2), എന്നിങ്ങനെയാണ് ഒഡീഷയിലേക്ക് യാത്രതിരിച്ച തൊഴിലാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ട്രെയിനിലെ ഓരോ സീറ്റിലും രണ്ട് തൊഴിലാളികൾ മാത്രമേ ഇരിക്കാവൂ എന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Migrant Workers, അതിഥി തൊഴിലാളികൾ, Kerala, അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം, Lock Down, അടച്ചുപൂട്ടൽ, IE Malayalam, ഐഇ മലയാളം

സ്ഥിരമായി മാസ്ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. ട്രെയിൻ നിർത്താൻ എമർജൻസി ചെയിൻ വലിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Migrant Workers, അതിഥി തൊഴിലാളികൾ, Kerala, അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം, Lock Down, അടച്ചുപൂട്ടൽ, IE Malayalam, ഐഇ മലയാളം

ഇതര സംസ്ഥാന തൊഴിലാളികളെയും വഹിച്ചു കൊണ്ടുളള ആദ്യ ട്രെയിൻ തെലങ്കാനയിൽനിന്നു ജാർഖണ്ഡിലേക്കാണ് പുറപ്പെട്ടത്. വെളളിയാഴ്ച പുലർച്ചെ അഞ്ചിനാണ് ഹൈദരാബാദിലെ ലിംഗംപള്ളിയിൽനിന്നും റാഞ്ചിയിലെ ഹാടിയയിലേക്ക് ട്രെയിൻ പുറപ്പെട്ടത്.

Migrant Workers, അതിഥി തൊഴിലാളികൾ, Kerala, അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം, Lock Down, അടച്ചുപൂട്ടൽ, IE Malayalam, ഐഇ മലയാളം

ജയ്പൂർ, പട്‌ന, കോട്ട എന്നിവിടങ്ങളിൽ നിന്നും ഹാടിയയിലേക്കും  നാസിക്കില്‍ നിന്ന് ലഖ്‌നൗവിലേക്കും ഭോപാലിലേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു.

Read More: കേരളത്തിൽനിന്നും അതിഥി തൊഴിലാളികൾക്കായി ആദ്യ ട്രെയിൻ; സ്വദേശത്തേക്ക് മടങ്ങിയത് 1,000 ത്തിലധികം പേർ

ഇന്ന് തിരുവനന്തപുരം, കൊച്ചി, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളില്‍ നിന്നും ഓരോ ട്രെയിനുകള്‍ വീതം അതിഥി തൊഴിലാളികളേയും വഹിച്ചു കൊണ്ട് പുറപ്പെടും. ഓരോ ട്രെയിനിനിലും 1,200 പേരെ വീതമാണ് യാത്രയാക്കുന്നത്.

Read More: ഇന്ന് മടങ്ങുന്നത് 3600 അതിഥി തൊഴിലാളികള്‍; യാത്രാച്ചെലവ് കേരളം വഹിക്കേണ്ടിവരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.