Latest News
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ, മറുപടിയുമായി കെ.സുധാകരൻ
കെ.സുധാകരനെതിരായ പ്രതികരണം നിലവാരമില്ലാത്തത്, മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
ട്രാക്കിലെ ഇതിഹാസത്തിന് വിട; മില്‍ഖ സിങ് അന്തരിച്ചു

പിങ്ക് പൊലീസ് വാഹനത്തിൽ സ്‌കൂട്ടർ തട്ടി; കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദ്ദനം

പൊലീസിനെതിരെ കൊല്ലം ജില്ല സമ്മേളനത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ നേതാവിന് മർദ്ദനമേറ്റത്

കൊല്ലം, ഡിവൈഎഫ്ഐ നേതാവ്, നന്ദു, കൊല്ലം സമ്മേളനം, മുഖ്യമന്ത്രി,

കൊല്ലം: പിങ്ക് പൊലീസ് വാഹനത്തിന് സ്കൂട്ടർ തട്ടിയെന്നാരോപിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദ്ദിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന കൊല്ലം ജില്ല സിപിഎം സമ്മേളന വേദിക്കടുത്താണ് സംഭവം. ഡിവൈഎഫ്ഐ കൊല്ലം കിളികൊല്ലൂർ മേഖലാ കമ്മിറ്റി അംഗം നന്ദുവിനാണ് മർദ്ദനമേറ്റത്.

സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിടരുതെന്ന കൊല്ലം ജില്ല സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനത്തിന് പിന്നാലെയാണ് അക്രമം നടന്നത്. പൊലീസിന് മുകളിൽ സർക്കാരിന് നിയന്ത്രണമില്ലെന്ന് പാർട്ടി പ്രതിനിധികൾ മുഖ്യമന്ത്രി വേദിയിലിരിക്കെ തന്നെ ആരോപിച്ചിരുന്നു. ഈ ചൂടാറും മുൻപാണ് ഡിവൈഎഫ്ഐ നേതാവിന് മർദ്ദനമേറ്റത്.

കൊല്ലം സിപിഎം ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതിയംഗമാണ് കിളികൊല്ലൂർ സ്വദേശി നന്ദു. പൊതുമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെയാണ് പൊലീസ് നന്ദുവിനെ മർദ്ദിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ പങ്കെടുത്ത പാർട്ടി സമ്മേളന വേദിക്ക് വളരെയടുത്താണ് ഈ സംഭവം.

പിന്നീട് നന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇവിടെ വച്ച് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതായും മർദ്ദിച്ചതായും പരാതിയുണ്ട്. സമ്മേളന നഗരിയിൽ നിന്ന് ഡിവൈഎഫ്ഐ നേതാക്കൾ സ്റ്റേഷനിലെത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. പിന്നീട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ പരാതി നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Scooter collided with pink police vehicle dyfi leader beaten by police

Next Story
സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു, തൃശൂരിൽ ഇനി കൗമാര കലയുടെ കുടമാറ്റംschool youth fest
The moderation of comments is automated and not cleared manually by malayalam.indianexpress.com