scorecardresearch

രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയെ പ്രതിചേർത്തു

നേരത്തെ വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരുന്നത്

നേരത്തെ വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരുന്നത്

author-image
WebDesk
New Update
Usha alpy medclge

ഉഷ ജോസഫ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

Advertisment

Also Read:ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; ഡോ. ലളിതാംബികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

നേരത്തെ വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരുന്നത്. ഈ ശസ്ത്രക്രിയയിൽ ഡോക്ടർ ലളിതാംബിക നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും ഇന്നലെ നൽകിയ വിശദീകരണം. യഥാർഥത്തിൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ, അന്നത്തെ ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരെയൊന്നും പ്രതിചേർക്കാതെ വകുപ്പ് മേധാവിയെ മാത്രം പ്രതിയാക്കിയത് വിചിത്രമായ നടപടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ കൂടുതൽ പേരെ പോലീസ് പ്രതിചേർത്തത്. 

Advertisment

സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും പോലീസിന് റിപ്പോർട്ട് കൈമാറുമെന്നും ആരോഗ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യവകുപ്പിൻ്റെ സർവീസിലുള്ള രണ്ടുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസിൻ്റെ കേസ് രജിസ്റ്റർ ചെയ്തുള്ള നടപടി വന്നിരിക്കുന്നത്.

അതേസമയം, അഞ്ചുവർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം  ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ ശനിയാഴ്ച പുറത്തെടുത്തു.

Also Read:രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവം; വിചിത്ര വാദവുമായി ഡോക്ടർ, രൂക്ഷ വിമർശനവുമായി മന്ത്രി, വിവാദം ശക്തമാകുന്നു

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് രണ്ട് ഭാഗങ്ങളായി ഒടിഞ്ഞ നിലയിലുള്ള ഉപകരണം കണ്ടെടുത്തത്. സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളജിനെതിരെ കേസെടുത്ത സാഹചര്യത്തിൽ, കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നിലവിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന തൊണ്ടിമുതലായ ഈ ഉപകരണം, അന്വേഷണ ഉദ്യോഗസ്ഥനായ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

2021-ൽ വണ്ടാനം മെഡിക്കൽ കോളജിൽ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെയാണ് ഉഷയ്ക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയത്. നീണ്ട അഞ്ചുവർഷക്കാലം വിവിധ ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും അസ്വസ്ഥതയുടെ യഥാർത്ഥ കാരണം കണ്ടെത്താനായിരുന്നില്ല.

Also Read:അഞ്ച് വർഷത്തെ നരകയാതന; വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി

ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴയിലെ ഒരു യൂറോളജി വിദഗ്ധന്‍റെ നിർദ്ദേശപ്രകാരം നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുടെ രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായത്. വിവരം പുറത്തായതോടെ, ഇത് രഹസ്യമായി വെക്കണമെന്ന് ചില ഡോക്ടർമാർ സമ്മർദ്ദം ചെലുത്തിയതായി ഉഷയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

Read More:നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആർക്കൊക്കെ അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ

Medical College Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: