സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും; കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രധാനം: വിദ്യാഭ്യാസ മന്ത്രി

കേന്ദ്ര സര്‍ക്കാരിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി

V Sivankutty, Education Minister
ഫൊട്ടോ: ഫേസ്ബുക്ക്/ വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശാശ്വതമല്ലെന്നും സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടെയും നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

“ഡിജിറ്റല്‍ ക്ലാസുകള്‍ നമുക്ക് ശ്വാശ്വതമല്ലല്ലോ. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനായി രാജ്യത്ത് ഈ സംവിധാനമുള്ള ഏക സംസ്ഥാനം കേരളമാണ്. പല സംസ്ഥാനങ്ങളും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

“കുട്ടികള്‍ക്ക് വാക്സിന്‍ കൊടുക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇതു സംബന്ധിച്ച് പ്രോട്ടോക്കോളുണ്ട്. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനാല്‍ സ്കൂള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്,” മന്ത്രി പറഞ്ഞു.

Also Read: ഓണക്കാലം: സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണമില്ല; ബീച്ചുകളും മാളുകളും തുറക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Schools will reopen soon after vaccination say education minister

Next Story
Kerala Lottery Win Win W-628 Result: വിൻ വിൻ W 628 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com