/indian-express-malayalam/media/media_files/uploads/2022/02/schools-reopening-in-kerala-from-today-amid-covid-614373-FI.jpeg)
ഫയല്‍ ചിത്രം എക്സ്പ്രസ് ഫൊട്ടോ: നിഥിന്‍ കൃഷ്ണന്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 10, 11, 12 ക്ലാസുകളും കോളേജുകളുമാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. വൈകുന്നേരം വരെയായിരിക്കും ക്ലാസുകളെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് സ്കൂളുകള്‍ സാധാരണ പ്രവര്‍ത്തന സമയത്തിലേക്ക് എത്തുന്നത്. പൊതുപരീക്ഷകള്‍ വരാനിരിക്കെ പാഠഭാഗങ്ങ പൂര്‍ത്തികരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് ചോദ്യങ്ങള്‍ വന്നാലും ഉത്തരങ്ങള്‍ എഴുതാനുള്ള പരിശീലനവും നല്‍കിയേക്കും.
ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ 14 നായിരിക്കും ആരംഭിക്കുക. 12-ാം തീയതി വരെ പ്രസ്തുത ക്ലാസുകള്‍ക്ക് പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കും. സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും.
ക്ലാസുകളുടെ ക്രമീകരണം, ഓണ്‍ലൈന്‍ പഠനം, പരീക്ഷ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ചായിരിക്കും പ്രത്യേക മാര്‍ഗരേഖ. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. കോവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Also Read: രണ്ടിലൊന്ന് അറിയാം; വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.