കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് നീട്ടിവച്ചു. ജൂൺ അഞ്ചിനായിരിക്കും ഈ ജില്ലകളിൽ അദ്ധ്യയനം തുടങ്ങുന്നത്. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

സ്കൂളുകൾ, കോളേജുകൾ, പ്രഫഷനൽ കോളേജുകൾ, പരീക്ഷാപരിശീന കേന്ദ്രങ്ങൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോടും പ്രഫഷനൽ കോളേജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും നീട്ടിവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ