scorecardresearch

ഒരു ബഞ്ചിൽ ഒരു കുട്ടി മാത്രം; സ്കൂൾ തുറക്കുന്നതിന് മാർഗരേഖയായി

എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ വരെ ഒരേ സമയം ഇരുത്താം

എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ വരെ ഒരേ സമയം ഇരുത്താം

author-image
WebDesk
New Update
School Reopening, Covid

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗരേഖയായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ബുധനാഴ്ച മാർഗരേഖ ഔദ്യോഗികമായി പുറത്തിറക്കിയേക്കും.

Advertisment

ഒന്ന് മുതൽഏഴ് വരെ ഉള്ള ക്ലാസ്സുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂവെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ വരെ ഒരേ സമയം ഇരുത്താം. യുപി തലം മുതൽ ക്ലാസ്സിൽ 20 കുട്ടികളെ വരെ ഒരേ സമയം ഇരുത്താമെമെന്നും മാർഗ രേഖയിൽ പറയുന്നു.

നവംബർ ഒന്നിനാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുക. സ്കുൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കരട് മാർഗരേഖയിൽ ഉച്ചഭക്ഷണം ഒഴിവാക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ടായിരുന്നു. സ്കൂളിന് സമീപത്തെ കടകളിൽ പോയി ഭക്ഷണം കഴിക്കാനും കുട്ടികളെ അനുവദിക്കില്ല.

Also Read: സ്കൂൾ തുറക്കൽ: രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പരിശീലനം നൽകുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി

Advertisment

സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ പ്രത്യേക മാർഗരേഖ ഇതിനായി പുറത്തിറക്കുമെന്നും ബയോ ബബിൾ പ്രകാരം കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ ആദ്യ ഘട്ടത്തിൽ യൂണിഫോമും ഹാജറും നിർബന്ധമാക്കില്ലെന്നും ആദ്യ ഘട്ടത്തിൽ നേരിട്ട് പഠനത്തിലേക്കു കടക്കില്ലെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ മന്ത്രി പറഞ്ഞിരുന്നു.

ഒക്ടോബർ 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയവ നടപ്പാക്കുമെന്ന് അധ്യാപക - യുവജനസംഘടനകളുടെ യോഗത്തിൽ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

School

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: