സംസ്ഥാനത്തെ സ്കൂളുകളിൽ 2019 ജനുവരി മുതൽ പഠിപ്പിച്ച് തുടങ്ങേണ്ട പാഠപുസ്തകങ്ങൾ നേരത്തെ എത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. ഒരുമാസം മുമ്പ് തന്നെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്.

66 ടൈറ്റിലുകളിലായി 59,50,000 പാഠപുസ്തകങ്ങളാണ് 3325 സ്കൂൾ സൊസൈറ്റികൾ മുഖാന്തിരം വിതരണം പൂര്‍ത്തീകരിച്ചു കഴിഞ്ഞത്. പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.