തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. നേരത്തെ ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പെരുന്നാള്‍ അവധികള്‍ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
മധ്യവേനല്‍ അവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുള്ളതിനാലാണ് സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ആദ്യ ദിവസം സ്കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്കൂളിനു അവധി നല്‍കേണ്ടിവരും. അതിനാല്‍ സ്കൂള്‍ തുറക്കുന്ന തീയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് കക്ഷിനേതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന് കത്ത് നല്കിയിട്ടുള്ളതായും ചെന്നിത്തല അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സഭാ തീരുമാനം.