സ്കൂള്‍ തുറക്കല്‍: ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യോഗം

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ക്രമീകരണങ്ങളായിരിക്കും തയാറാക്കുക

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം വ്യാഴാഴ്ച ചേരും ചേരും. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളായിരിക്കും തയാറാക്കുക. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള മാസ്ക്, വാഹന സൗകര്യം തുടങ്ങിയവയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

അതേസമയം, പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരീക്ഷ ഒരുക്കങ്ങള്‍ വിലയിരുത്തിയതും തീരുമാനങ്ങള്‍ സ്വീകരിച്ചതും. കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളിലേക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മമാവ് കൂടുതല്‍ ഉള്ളവര്‍, ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേക ക്ലാസ് മുറികളിലായിരിക്കും പരീക്ഷ. കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ക്കായുള്ള ഇന്‍വിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് നല്‍കും. പഠനോപകരണങ്ങളുടെ കൈമാറ്റം അനുവദനീയമല്ല.

Also Read: കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം; സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് സമുദായ നേതാക്കൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: School reopening meeting on thursday to discuss preparations

Next Story
ഉപഭോക്താക്കൾക്ക് വ്യാജസന്ദേശം; സൈബർ സെല്ലിന് പരാതി നൽകി കെഎസ്ഇബി
The moderation of comments is automated and not cleared manually by malayalam.indianexpress.com