തിരുവനന്തപുരം: ഗ്രേസ്മാർക്ക് ഒഴിവാക്കുന്നതടക്കം സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ കർശന നിയന്ത്രണത്തിലേക്ക്. കലോത്സവത്തിൽ നൽകുന്ന ഗ്രേസ് മാർക്ക് എസ്എസ്എൽഎസി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടെന്ന് മാന്വൽ പരിഷ്കരണ സമിതി ശിപാർശ ചെയ്തു. ഇതുസംബന്ധിച്ച ശിപാർശ സമിതി സർക്കാരിനു കൈമാറി. കലോത്സവ നിയമാവലി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയത്.

നൃത്ത ഇനങ്ങളിലെ ആഡംബരത്തിന് മൈനസ് മാർക്ക് ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. നൃത്ത സംഗീത പരിപാടികൾക്ക് വൈവ ഏർപ്പെടുത്താനും അപ്പീൽ പ്രളയം ഒഴിവാക്കാനുമുള്ള നിർദേശങ്ങളും സമിതി സർക്കാരിനു കൈമാറി. വിധികർത്താക്കളെ തീരുമാനിക്കുന്നതിൽ കർശന മാനദണ്ഡങ്ങൾ കൊണ്ടു വരും, വിദ്യാർത്ഥികളോട് പക്ഷപാതപരമായി പെരുമാറുന്ന വിധികർത്താക്കളെ സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്ക്കാരിക മത്സര പരിപാടികളിൽനിന്നും മാറ്റി നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ക്രിസ്മസ്, വേനലവധി കാലങ്ങളിൽ കലോത്സവം നടത്താൻ കഴിയുമോ എന്നതും പരിഗണനയിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.