scorecardresearch

സംസ്‌ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ; രണ്ടാം സ്ഥാനത്ത് തൃശൂർ

1,023 പോയിന്‍റുകളുമായാണ് കണ്ണൂർ ജില്ല വിജയകിരീടം നേടിയത്

1,023 പോയിന്‍റുകളുമായാണ് കണ്ണൂർ ജില്ല വിജയകിരീടം നേടിയത്

author-image
WebDesk
New Update
Kalolsavam

ചിത്രം: ഫേസ്ബുക്ക്

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 1,023 പോയിന്‍റുകളുമായാണ് കണ്ണൂർ വിജയകിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ നേട്ടം. തൃശൂർ 1,018 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.

Advertisment

ഒടുവിലായി നടന്ന മത്സരങ്ങളുടെകൂടി ഫല പ്രഖ്യാപനങ്ങളും അപ്പീൽ ഫലങ്ങളും പുറത്തുവന്നതോടെയാണ് കണ്ണൂർ കിരീടം ഉറപ്പിച്ചത്. 1013 പോയിന്‍റുകളുമായി മൂന്നാം സ്ഥാനത്തെത്തിയത് കോഴിക്കോടാണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്എസ്എസ് ആണ് മുന്നിലെത്തിയതെന്നാണ് വിവരം.

Also Read: കൈകോർക്കാൻ എൻ.എസ്.എസ്; വെള്ളാപ്പള്ളിക്കെതിരായ ആക്ഷേപങ്ങളിൽ അതൃപ്തിയുമായി സുകുമാരൻ നായർ

ഒന്നാം സ്ഥാനക്കാർക്ക് സിനിമ താരം മോഹൻലാലും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് സ്വർണക്കപ്പ് സമ്മാനിച്ചു. തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്നിലാണ് സമാപന സമ്മേളനം നടന്നത്. മോഹൻലാൽ മുഖ്യാതിഥിയായ ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  ഉദ്ഘാടനം ചെയ്തു.

Read More: രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; കോൺഗ്രസിന്റെ വിജയോത്സവം ഉദ്ഘാടനം ചെയ്യും

Kalolsavam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: