തിരുവനന്തപുരം: നന്തൻകോട് ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപം ബിവറേജസ് ഔട്ട്‌‌ലറ്റ് സ്ഥാപിച്ചതിനെതിരെ സ്കൂൾ വിദ്യാർഥിനികൾ സമരത്തിനിറങ്ങി. പെൺകുട്ടികൾ മാത്രം പഠിക്കുന്ന നന്തൻകോടിലെ ഹോളി ഏഞ്ചൽസ് സ്കൂളിന് പുറകുവശത്തെ വഴിക്കു സമീപമാണ് പുതിയ ബിവറേജസ് ഔട്ട്‌ലറ്റ് അധികൃതർ സ്‌ഥാപിച്ചത്‌. സ്കൂൾവിട്ടു പകുതിയിലധികം വിദ്യാർഥിനികൾ ഇതുവഴിയാണ് പുറത്തു ഇറങ്ങുന്നത് .

ശനിയാഴ്ച ബിവറേജസ് ഔട്ട്‌ലറ്റ് തുറന്നു പ്രവർത്തിച്ചപ്പോഴാണ് നാട്ടുകാരും അറിയുന്നത്. ഇന്നു രാവിലെ നാട്ടുകാരും ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർഥിനികളും അധ്യാപകരുമടക്കം ഇറങ്ങി സമരം ചെയ്തു.
students, holy angels

ബേക്കറി ജംഗ്ഷനിലെ ഡിസിസി ഓഫീസിനു സമീപത്തെ ബിവറേജസ് ഔട്ട്‌ലറ്റാണ് നന്തൻകോടേക്ക്‌ മാറ്റിയതെന്നറിയുന്നു. വിദ്യാർഥിനികളുടെ സമരം ശക്തമായതറിഞ്ഞു ഡപ്യൂട്ടി മേയർ രാഖി രവികുമാറും സ്‌ഥലം എംഎൽഎ കെ.മുരളീധരനും സ്‌ഥലത്തെത്തി. ചർച്ചയെത്തുടർന്നു തുടർന്ന് ഔട്ട്‌ലറ്റ് ഇവിടെനിന്നു മാറ്റുമെന്നാണ് അധികൃതർ പറയുന്നത്. മാറ്റിയില്ലെങ്കിൽ സമരം തുടരുമെന്ന് നാട്ടുകാരും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന് സമീപമാണ് ഈ ബിവറേജ്‌സ് ഔട്ട്‌ലറ്റ്. തൊട്ടടുത്ത കെട്ടിടത്തിൽ കുഞ്ഞുങ്ങളുടെ ഡേകെയറും പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ