Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

ടി.സി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ!; അല്ലെങ്കിൽ കോടതി വിധി

ഏകജാലകം വഴി പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു

Black money, Black money switzerland, Swiss bank black money, black money India, Indian Express, news, india news, malayalam news, news in malayalam, news malayalam,ie malayalam

എടക്കര: ടിസി നല്‍കണമെങ്കില്‍ ഒരു ലക്ഷത്തിലേറെ രൂപ ഫീസായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്‌കൂള്‍. പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വണ്‍ പ്രവേശനത്തിനായി മറ്റ് സ്‌കൂളുകളില്‍ ചേരാന്‍ ആഗ്രഹിച്ച വിദ്യാര്‍ഥികളുടെ ടിസി മാനേജുമെന്റ് തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപ തന്നാലേ ടിസി നല്‍കാന്‍ സാധിക്കൂ എന്നാണ് മാനേജുമെന്റ് നിലപാട്.

പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റേന്തെങ്കിലും സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുകയാണങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒന്നിച്ച് കെട്ടിവയ്ക്കണമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലാണ് സംഭവം. ടിസി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും ചൈല്‍ഡ് ലൈന് പരാതി നല്‍കിയിട്ടുണ്ട്.

വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും പരാതി ചെെൽഡ് ലെെൻ ഗൗരവമായി എടുത്തിട്ടുണ്ട്. വിദ്യാർഥികളുടെ ഭാവിയെ സംബന്ധിച്ച കാര്യമായതിനാലാണ് ചെെൽഡ് ലെെൻ അതിവേഗം ഇടപെട്ടത്. വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നാണ് പരാതി പരിഗണിച്ച ശേഷം ചെെൽഡ് ലെെൻ അധികൃതർ വ്യക്തമാക്കുന്നത്.

Read More: പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ഏകജാലകം വഴി പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാൽ, ടിസി നൽകാത്തതിനാൽ സ്കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

സ്കൂളിൽ ചേരുമ്പോൾ തന്നെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നാണ് സ്കൂൾ മാനേജുമെന്റ് വാദിക്കുന്നത്. വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ ഒപ്പിട്ടിട്ടുണ്ടെന്നും ടിസി ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി വരികയോ ചെയ്യണമെന്നാണ് ആരോപണങ്ങളോട് മാനേജുമെന്റ് പ്രതികരിക്കുന്നത്.

അതേസമയം, സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി വിദ്യാർഥികളെ ചൂഷണം ചെയ്യുന്ന നിലപാടാണ് മാനേജുമെന്റിനെന്ന് കുട്ടികളുടെ മാതാപിതാക്കളും പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾ ടിസി വാങ്ങി പോയാൽ സ്കൂളിലെ മറ്റ് വിദ്യാർഥികളുടെ നില ആശങ്കയിലാകുമെന്നും മാനേജുമെന്റ് വാദിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: School denies issue of tc due to fees issue

Next Story
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നുtwo killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com