scorecardresearch

വിഴിഞ്ഞത്ത് സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; കുട്ടികള്‍ക്ക് പരുക്ക്

ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു

വിഴിഞ്ഞത്ത് സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ സ്കൂൾ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് കുട്ടികൾക്കും ഡ്രൈവർക്കും പരുക്കേറ്റു. പട്ടം താണുപിള്ള സ്കൂളിലെ ബസാണ് തലകീഴായി മറിഞ്ഞത്. ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നു. പ​രുക്കേ​റ്റ കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ആ​രു​ടെ​യും പ​രുക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മഴകാരണം ബസ് റോഡിൽ നിന്നും തെന്നിമാറിയതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: School bus lost control and fell into canal in vizhinjam