പെരുമ്പാവൂർ: വേങ്ങൂരിൽ സ്കൂ​ൾ ബ​സ് നിയന്ത്രണം വിട്ട് മ​റി​ഞ്ഞ് 20 ഓളം പേർക്ക് പ​രുക്ക്. വേ​ങ്ങൂ​ർ സാ​ന്തോം പ​ബ്ലി​ക് സ്കൂ​ളി​ലെ ബസാണ് അപകടത്തിൽപ്പെട്ടത്. 17 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബസ് ഡ്രൈവർക്കുമാണ് പരുക്കേറ്റിട്ടുള്ളത്.

രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് വരികയായിരുന്നു ബസ്. പരുക്കേറ്റ വിദ്യാർഥികളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ പരുക്ക് ഗുരുതരമല്ല. രണ്ട് അധ്യാപകരെ ആലുവ ജില്ലാ ആശുപത്രിയിലും ശേഷിച്ചവരെ പെരുമ്പാവൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ