Latest News

കോഴിക്കോട് കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് അപകടത്തിൽപ്പെട്ടു

പരുക്കേറ്റ 4 കുട്ടികളുടെ നില ഗുരുതരം

കോഴിക്കോട്: പുതിയാപ്പയിൽ കുട്ടികളുമായി വിനോദയാത്രക്കെത്തിയ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണംവിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 4 കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

38 വിദ്യാർഥികളും 5 അധ്യാപരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. പയ്യന്നൂർ പെരുമ്പയിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ. പരുക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: School bus accident in kozhikode

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com