കൊച്ചി: മ​ര​ടി​ല്‍ ര​ണ്ടു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്‌​കൂ​ള്‍ വാ​ന്‍ അ​പ​ക​ട​ത്തി​ല്‍ ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. വാഹനം അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസെടുത്തത്. അടുത്തുളള കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ തി​രി​ഞ്ഞ​താ​ണ് അ​പ​ക​ട​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പും വ്യക്തമാക്കി. വാ​ഹ​ന​ത്തി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാഹനം മറിഞ്ഞത്. രണ്ട് കുട്ടികളും ആയയും ആണ് മരിച്ചത്. തൃപ്പുണിത്തുറയിലെ ഡിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മൂന്ന് പേരേയും രക്ഷിക്കാനായില്ല. ആദിത്യൻ, (നാല്), വിദ്യാലക്ഷ്മി (നാല്) ആയയായിരുന്ന ലത ഉണ്ണി എന്നിവരാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കിഡ്സ് വേൾഡ് എന്ന ഡേ കെയർ സ്ഥാപനത്തിന്‍റെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിയുകയായിരുന്നു. കുട്ടികളെ വീട്ടിലെത്തിക്കാൻ പോകുന്പോഴായിരുന്നു അപകടം.

എട്ട് കുട്ടികളും ആയയും വാന്‍ ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളേയും ഡ്രൈവറേയും ആശുപത്രിയിലെത്തിച്ചു. വാഹനം പുറത്തെടുത്ത് മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ