കൊച്ചി: ആലുവയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേക്കു വീണു. നാട്ടുകാർ സമയോചിതമായി ഇടപെട്ട് പിന്നാലെ വന്ന ബസ് നിർത്തിച്ചത് വൻ ദുരന്തം ഒഴിവാക്കി. ആലുവ പെങ്ങാട്ടുശ്ശേരിയിലെ അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്. ബസിന്റെ എമർജൻസി വാതിൽ വഴി കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു.
ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്. ബസിൽനിന്നും കുട്ടി പുറത്തേക്ക് വീഴുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പിന്നാലെ വന്ന ബസ് നിർത്തിച്ചു. ഇതാണ് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്. അപകടത്തിൽ കുട്ടിയുടെ നടുവിന് പരുക്കേറ്റു, ശരീരമാസകലം ചതവുമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.