തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തെ ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളാണ് ഇന്ന് തുറക്കുക. ആകെ 34 ലക്ഷം വിദ്യാർത്ഥികളാണ് പത്ത് വരെ ക്ലാസുകളിൽ ഉള്ളത്.

പുസ്തക വിതരണം 90 ശതമാനത്തിലേറെ പൂർത്തിയായതും, വിദ്യാർത്ഥികളുടെ യൂണിഫോം വിതരണത്തിൽ ഏറെ മുന്നിലെത്താനായതും ഇത്തവണത്തെ പ്രവേശനോത്സവത്തിന് മികവായി. ഇത്തവണ ഒന്നാം ക്ലാസിലേക്ക് 3,04,947 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്.

2016 ൽ ഒന്നാം ക്ലാസിലെത്തിയത് 3,06,310 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരുന്നത്. സ്കൂളുകളിൽ ഇന്ന് മുതൽ ഉച്ചഭക്ഷണവും വിതരണം ചെയ്യും. ഇതിനായി ഭക്ഷ്യസാമഗ്രികളും സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഉറപ്പാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ