തിരുവനന്തപുരം: സെൻകുമാറിന് അനുകൂലമായ വിധി സംസ്ഥാന സർക്കാരിനെതിരായ കുറ്റപത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് രാഷ്ട്രീയമായ തിരിച്ചടികൂടിയാണ് ഈ വിധി. അധികാരത്തിൽ വന്ന് അധികം കഴിയുന്നതിന് മുൻപ് തന്നെ ഡിജിപിയെ മാറ്റി.

മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനമായിരുന്നു സെൻകുമാറിനെ മാറ്റുകയെന്നുളളതെന്ന് സിപിഐ പറയുന്നു. അങ്ങനെയങ്കിൽ മുഖ്യമന്ത്രിക്ക് എതിരായുളള ധാർമ്മികമായയും നിയയമപരമായും രാഷ്ട്രീയമായുമുളള തിരിച്ചടിയാണ് സെൻകുമാർ സംഭവത്തിലെ വിധിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പൊതുസമൂഹത്തിൽ അസംതൃപ്തിയുളളതു കൊണ്ടാണ് സെൻകുമാറിനെ മാറ്റിയത് എന്നാണ് വാദമെങ്കിൽ ഇപ്പോഴത്ത ഡിജിപി ലോകനാഥ് ബെഹ്റെയെ പത്തു തവണ മാറ്റേണ്ട സമയം കഴിഞ്ഞു. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിൽ സംഭവവികാസങ്ങൾ താരതമ്യപ്പെടുത്തിയാൽ ഇപ്പോഴത്തെ പൊലീസ് ചീഫിനെ എത്ര തവണ മാറ്റേണ്ടിയിരിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത, പകപോക്കൽ എന്നിവ ഈ കാര്യത്തിൽ ഉണ്ടായി. ഉദ്യോഗസ്ഥന്മാർക്ക് രാഷ്ട്രീയം കൽപ്പിച്ച് കൊടുക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ