Latest News

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ കടുത്ത വിമർശനമായിരുന്നു സുപ്രീം കോടതി നടത്തിയത്

keralas legislative assembly, kerala assemly ruckus case, kerala assemly ruckus case 2015, supreme court, minsiter V Shivan kutty, EP Jayarajan, ഇ.പി.ജയരാജൻ, KT Jaleel, കെ.ടി.ജലീൽ, kM Mani, kerala High Court, ഹൈക്കോടതി, നിയമസഭാ കെെയ്യാങ്കളി കേസ്, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ഹർജിയിലെ നിലപാട് സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ കടുത്ത വിമർശനമായിരുന്നു സുപ്രീം കോടതി നടത്തിയത്. കേസ് പിൻവലിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും ഇടത് എംഎൽഎ മാരുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതെണെന്നും കോടതി പറഞ്ഞിരുന്നു. വിശദമായി വാദം കേൾക്കാതെ ഹർജി തള്ളരുതെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രാവിലെ 11 മണിയോടെ കോടതി കേസ് പരിഗണിക്കും.

കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എമാരായ കെ കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് പ്രതികള്‍. ഇവര്‍ വിചാരണ നേരിടണമെന്ന് മാര്‍ച്ച് 12നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു സുപ്രീം കോടതിയെ സമീപിച്ചത്.

2015-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.

ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Read Also: Kerala Weather: ശക്തമായ മഴ തുടരുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sc to consider kerala assembly ruckus case today

Next Story
Kerala Weather: ശക്തമായ മഴ തുടരുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com