ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 2019-ലെ വോട്ടര്‍പട്ടിക വേണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന കമ്മീഷനാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. കമ്മിഷന്റെയും സര്‍ക്കാരിന്റെയും നിലപാട് അറിഞ്ഞശേഷം കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
Read Also: മുഖത്ത് സ്പർശിക്കുന്നത് എങ്ങനെ നിർത്താം?
തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഇതിനെതിരെ യുഡിഎഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.