Latest News

യുവാവിനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പട്ടികജാതി കമ്മിഷന്‍ കേസെടുത്തു

പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു കമ്മിഷന്‍

Attingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പൊതുനിരത്തില്‍ അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സംസ്ഥാന പട്ടികജാതി-വര്‍ഗ, ഗോത്ര കമ്മിഷൻ കേസെടുത്തു.

പരസ്യവിചാരണയ്ക്ക് ഇരയായ തോന്നയ്ക്കൽ സ്വദേശിയ ജി. ജയചന്ദ്രന്‍ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍. വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മിഷന്‍ പ്രാഥമികമായി വിലയിരുത്തി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പൊലീസ് മേധാവി അനിൽകാന്തില്‍നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇന്നലെ നിര്‍ദേശിച്ചിരുന്നു.

Also Read: മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും സിവിൽ പൊലീസ് ഓഫിസർ രജിത പരസ്യമായി വിചാരണ ചെയ്തത്. ഐസ്ആര്‍എഒയിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ ആറ്റിങ്ങലിലെത്തിയതായിരുന്നു ജയചന്ദ്രനും മകളും.

പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താന്‍ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രന്‍ പറഞ്ഞതോടെ ഫോണ്‍ മകള്‍ക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താന്‍ കണ്ടുവെന്നുമായി രജിതയുടെ ആരോപണം. എന്നാൽ പിന്നീട് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പട്രോൾ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന രജിതയുടെ ബാഗില്‍നിന്നു ഫോണ്‍ കണ്ടെത്തിയിരുന്നു.

സംഭവം വിവാദമായതോടെ രജിതയെ പിങ്ക് പൊലീസ് പട്രോളില്‍നിന്നു മാറ്റി. കൊല്ലം സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ചതായും പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ജയചന്ദ്രൻ നൽകിയ പരാതിയിൽ സംഭവം അന്വേഷിക്കാൻ ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത അത്തല്ലൂരിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sc st commission seeks report on attingal pink police harassment

Next Story
ശമനമില്ലാതെ കോവിഡ്; 32,097 പുതിയ കേസുകള്‍, 188 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com