സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം: മുഖ്യമന്ത്രി യുപി മുഖ്യമന്ത്രിക്ക് കത്തയച്ചു

കാപ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും കാപ്പന് കൂടുതൽ മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു

Siddique Kappan,സിദ്ദിഖ് കാപ്പൻ, congress mp, supreme court, സുപ്രീം കോടതി, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ച് ആരോഗ്യസ്ഥിതി വഷളായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഈ വിഷയത്തിൽ ഇടപെടണമെന്നും സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണമെന്നും കത്തിൽ ആദിത്യനാഥിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സിദ്ദിഖിന് ആവശ്യമായ വിദഗ്ധ പരിചരണം ലഭ്യമാക്കണമെന്നും മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി ആധുനിക ജീവൻ രക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരള പത്രപ്രവർത്തക യൂണിയനും (കെയുഡബ്യുജെ) ചില പ്രമുഖ മാധ്യമപ്രവർത്തകരും സിദ്ദിഖ് കാപ്പന്റെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഈ വിഷയത്തിൽ ഇടപെടുന്നതെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.

പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി….

Posted by Pinarayi Vijayan on Sunday, 25 April 2021

പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള സിദ്ദിഖിന്റെ ആരോഗ്യനില കോവിഡ് സ്ഥിരീകരിച്ച ശേഷം വഷളായതായാണ് അറിയാൻ കഴിയുന്നതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുമ്പോഴും സിദ്ദിഖ് ആശുപത്രിയിൽ കട്ടിലിൽ ചങ്ങലയിൽ ബന്ധിപ്പിച്ച നിലയിലാണുള്ളതെന്ന റിപ്പോർട്ടുകളെക്കുറിച്ചും മുഖ്യമന്ത്രിയുടെ കത്തിൽ പരാമർശിക്കുന്നു.

സിദ്ദിഖ് നേരിടുന്ന മോശം അവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന്റെ മനുഷ്യാവകാശത്തെക്കുറിച്ചും കേരളത്തിലെ ജനങ്ങളും മാധ്യമ രംഗത്തുള്ളവർ പ്രത്യേകിച്ചും ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സിദ്ദിഖിന് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും കത്തിൽ പറഞ്ഞു.

ചീഫ് ജസ്റ്റിന് എം പിമാർ കത്തയച്ചു

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും കാപ്പന് കൂടുതൽ മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

എം.പിമാരായ കെ.സുധാകരൻ, കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ പ്രേമചന്ദ്രൻ, പി.വി അബ്ദുൾ വഹാബ് എന്നിവരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ.വി രമണയ്ക്ക് കത്തയച്ചത്.

മഥുരയിലെ ജയിലിൽ കോവിഡ് ബാധിതനായി കഴിയുന്ന കാപ്പൻ ബാത്ത്റൂമിൽ തല കറങ്ങി വീഴുകയും ഗുരുതരമായി പരുക്കേറ്റ് അവശനിലയിലാണ് ഉള്ളതെന്നും അദ്ദേഹത്തിന് അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും ശുചിമുറിയിൽ പോലും പോകാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

സിദ്ദിഖ് കാപ്പൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അതിനാൽ സുപ്രീം കോടതി ഇടപെട്ട് മഥുര മെഡിക്കൽ കോളേജിൽ നിന്നും കാപ്പന്റെ ചികിത്സ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നാണ് കോൺഗ്രസ് എംപിമാർ കത്തിൽ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാന. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മറ്റുള്ളവരുടെ വോട്ട് കിട്ടില്ല എന്ന പേടിയാണെങ്കില്‍ ഇനി സംസാരിച്ചൂ കൂടേ. ഇലക്ഷനൊക്കെ കഴിഞ്ഞ് വോട്ടൊക്കെ പെട്ടിയിലായല്ലോ എന്നും റെയ്ഹാന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സിദ്ദിഖ് കാപ്പന്റെ നിലവിലെ സ്ഥിതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാന രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മറ്റുള്ളവരുടെ വോട്ട് കിട്ടില്ല എന്ന പേടിയാണെങ്കില്‍ ഇനി സംസാരിച്ചൂ കൂടേ. ഇലക്ഷനൊക്കെ കഴിഞ്ഞ് വോട്ടൊക്കെ പെട്ടിയിലായല്ലോ എന്നും റെയ്ഹാന പ്രതികരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sc should make intervention for siddque kappan congress mps to chief justice

Next Story
കെ.ആർ ​ഗൗരിയമ്മയുടെ നില ​ഗുരുതരംGouri, KR Gouri, KR Gouri Amma, Gouri Amma, Gouriamma, Gauri Amma leader, first woman minister of kerala, Gouri Amma Party, JSS, Veteran Communist Leader, Gouri Amma Age, ഗൗരി, ഗൗരിയമ്മ, ഗൗരി അമ്മ, കെ ആർ ഗൗരിയമ്മ
The moderation of comments is automated and not cleared manually by malayalam.indianexpress.com