/indian-express-malayalam/media/media_files/uploads/2018/12/sabarimala-7591.jpeg)
ന്യൂഡൽഹി: ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ ഹർജി ഉടൻ പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്രമപ്രകാരം മാത്രമേ ഹർജി പരിഗണിക്കാനാവൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു.
നിരീക്ഷണ സമിതിയ നിയോഗിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീച്ചിരുന്നു. ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്.
ശബരിമലയിലെ സംഘർഷാവസ്ഥ, നിരോധനാജ്ഞ എന്നിവയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനാണ് മൂന്നംഗ സമിതിക്ക് രൂപം നൽകിയത്. സമിതി കഴിഞ്ഞ ദിവസം ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു.
ഹൈക്കോടതി നടപടി പൊലീസിനും എക്സിക്യൂട്ടിവുനും മേലെയുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. ആവശ്യമാണെങ്കിൽ മേൽനോട്ട സമിതിയെ സുപ്രീം കോടതിക്ക് നിയോഗിക്കാമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us